തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സെക്രട്ടറിയേറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു.
മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ കേരളത്തിലെ പുരോഗമനവാദികളായ ജനങ്ങള്‍ അനുവദിക്കരുതെന്നും അതിന് എല്ലാവരുടെയും സഹായം ഉണ്ടാകണമെന്നും വി.എസ് ആവശ്യപ്പെട്ടു. മാണിയെ താഴെയിറക്കാന്‍ കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കണമെന്നും വി.എസ് അഭ്യര്‍ഥിച്ചു.
നാണമില്ലാതെ പണം ചോദിച്ചു വാങ്ങുന്ന മന്ത്രിയാണ് കെ.എം മാണിയെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനും അദ്ദേഹത്തിന്റെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഘടകകക്ഷി നേതാക്കളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.
Comments