തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്യാത്ത ഫോണ്‍ സംഭാഷണമടങ്ങിയ ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്ന് പരാതിക്കാരന് ബിജു രമേശിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജു രമേശിന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി.
രണ്ടര മണിക്കൂര്‍ ദൈര്‍ഷ്യമുള്ള ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിന് നേരത്തെ കൈമാറിയിരുന്നത്. ഇതിനുശേഷം 16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖ തന്‍െറ കൈവശമുണ്ടെന്ന് ബിജു മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഒറിജിനല്‍ ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നോട്ടീസ് നല്‍കിയത്.
എന്നാല്‍, ഹാര്‍ഡ് ഡിസ്ക് വിജിലന്‍സിന് കൈമാറില്ലെന്നും അത് ഹൈകോടതിയില്‍ സമര്‍പ്പിക്കാമെന്നും ബിജു രമേശ് പറഞ്ഞു. ഹാര്‍ഡ് ഡിസ്ക് കൈമാറിയാല്‍ അതിലെ രേഖകളില്‍ തിരുത്തല്‍ വരുത്തില്ലെന്ന് വിശ്വസിക്കാനാവില്ല. അതിനാല്‍ ഏതെങ്കിലും ഹൈകോടതി ജഡ്ജിക്ക് തെളിവ് കൈമാറാന്‍ തയാറാണെന്നും ബിജു മാധ്യമങ്ങളെ അറിയിച്ചു.
Comments