തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഷൂട്ടിങില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. എലിസബത്ത് സൂസന് കോശിയാണ് സ്വര്‍ണം നേടിയത്. ഗെയിംസ് ചരിത്രത്തില്‍ ഷൂട്ടിങിലെ കേരളത്തിന്റെ ആദ്യ സ്വര്‍ണമാണിത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണിലാണ് എലിസബത്ത് ഈ നേട്ടം കൈവരിച്ചത്. ഇതോടെ കേരളത്തിന് ആറ് സ്വര്‍ണമായി.
കേരളത്തിന്റെ പ്രഥമ ഷൂട്ടിങ് സ്വര്‍ണം നേടാനായതില്‍ അഭിമാനമുണ്ടെന്നും ഒളിമ്പിക്സാണ് ഇനി തന്റെ ലക്ഷ്യമെന്നും എലിസബത്ത് സൂസന് വ്യക്തമാക്കി.എറണാകുളം ജവഹര്‍ നഗര്‍ കൊല്ലങ്കേരില്‍ പ്രസാദ് എന്ന കോശി എബ്രഹാമിന്റെയും ശോശയുടെയും മകളാണ് എലിസബത്ത് സൂസന്
പുണെ മാസ്റേറഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന് തേജസ്വിനി സാവന്തിനെ പരാജയപ്പെടുത്തിയതോടെയാണ് ഈ മലയാളി പെണ്‍കൊടി ശ്രദ്ധിക്കപ്പെടുന്നത്. മുന്‍ കോമണ്‍വെല്‍ത്ത് മെഡലിസ്റ്റായ ഇന്ത്യന്‍ നേവിയിലെ സത്ഗുരുദാസാണ് എലിസബത്തിന്റെ കോച്ച്.
Comments