ലാലിസം വിവാദത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് നടന് മമ്മൂട്ടി. ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അദ്ദേഹം സദുദ്ദേശ്യത്തോടെ ചെയ്ത കാര്യമാണത്. അദ്ദേഹത്തിന്റെ സുഹൃത്ത്,സഹപ്രവര്ത്തകന്, കലാകാരന് എന്ന നിലയിലാണ് അപേക്ഷിക്കുന്നതെന്നും മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാലിസത്തിനായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
Comments