ദേശീയ ഗെയിംസ് സംബന്ധിച്ച് വിമര്‍ശനാത്മകമായ പ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറിയെ ശാസിക്കണമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ദേശീയ ഗെയിംസ് സംഘാടനത്തില്‍ ഗുരുതരമായ പിഴവുപറ്റിയെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആരോപിച്ചിരുന്നു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിസഭായോഗത്തില്‍ തിരുവഞ്ചൂര്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രസ്താവനയ്ക്കെതിരെ നിഷേധക്കുറിപ്പിറക്കണമെന്നും ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്നുമാണ് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടത്. വിമര്‍ശനം സദുദ്ദേശപരമായിരുന്നെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കിലും അതില്‍ തിരുവഞ്ചൂര്‍ ഒട്ടും തൃപ്തനല്ലെന്ന് വെളിവാക്കുന്നതായിരുന്നു ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം.
Comments