ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വാഷിങ്ടണില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള അസഹിഷ്ണുതയാണ് ഇന്ത്യയിലെ മതങ്ങള്‍ തമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യമുള്ള മനോഹരമായ രാജ്യമാണ് ഇന്ത്യ. എന്നാല്‍, അടുത്തിടെയായി ഒരു മതത്തില്‍ വിശ്വസിക്കുന്നവരെ മറ്റുമതക്കാര്‍ ലക്ഷ്യംവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പേരിലാണ് അസഹിഷ്ണുത. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ പേര് എടുത്തുപരാതെയാണ് ഒബാമ പരാമര്‍ശം നടത്തിയത്.
Comments