പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അനാവശ്യമെന്ന് ലോകായുക്ത. ആവശ്യപ്പെടാതെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പുതിയ തെളിവുകളില്ലെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ലോകായുക്തയുടെ വിലയിരുത്തല്‍.
റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ലോകായുക്ത അതൃപ്തി പ്രകടിപ്പിച്ചു. എ.ഡി.ജി.പി ലോകായുക്തയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
Comments