നിധീഷ് കതാര കൊലക്കേസിലെ പ്രതികളായ വിശാല്‍ യാദവിനും വികാസ് യാദവിനും വധശിക്ഷയില്ലെന്ന് ഡല്‍ഹി ഹൈകോടതി. പകരം അവര്‍25 വര്‍ഷം കഠിന തടവനുഭവിക്കണമെന്ന് കോടതി വിധിച്ചു. നേരത്തെ ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്.
ദുരഭിമാനക്കൊല എന്ന് കോടതി വിശേഷിപ്പിച്ച അപൂര്‍വം കേസുകളില്‍ ഒന്നായിരുന്നു നിധീഷ് കതാര വധം. ഡല്‍ഹിയിലെ ബിസിനസ് എക്സിക്യൂട്ടിവായിരുന്ന ഇദ്ദേഹം 2002ലാണ് കൊല്ലപ്പെട്ടത്.
ഗാസിയാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ബിരുദം നേടിയ നിധീഷ,് ക്രിമിനല്‍ രാഷ്ട്രീയ നേതാവ് പി.ഡി. യാദവിന്റെ പുത്രിയും തന്റെ സഹപാഠിയായ ഭത്രി യാദവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം എതിര്‍ത്ത യാദവ് കുടുംബം നിധീഷിനെ ആസൂത്രിതമായി കൊല പ്പെടുത്തുകയായിരുന്നു.
Comments