You are Here : Home / News Plus

ശ്രേയ ഘോഷല്‍ വിവാഹിതയായി

Text Size  

Story Dated: Friday, February 06, 2015 11:42 hrs UTC

ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷല്‍ വിവാഹിതയായി. ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ബിസിനസുകാരനായ ഷൈലാദിത്യ മുഖോപാദ്യായയാണ് വരൻ. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി അഞ്ചിന് താൻ വിവാഹിതയായെന്ന വിവരം സോഷ്യൽ മീഡയയിലൂടെയാണ് ശ്രേയ അറിയിച്ചത്.
കുടുംബാംഗളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം പാരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു.
മുമ്പൊരിക്കലുമില്ലാത്ത വിധം താൻ വികാരവിവശയാണെന്നും. ഇതിനു മുമ്പ് ഒരിക്കലും ഇങ്ങനെ തോന്നിയിട്ടില്ലെന്നും, കാര്യം എന്താണെന്ന് നിങ്ങളെ പിന്നീട് അറിയിക്കുമെന്നും ജനുവരിയിൽ ശ്രേയ ടീറ്റ് ചെയ്തിരുന്നു. എന്നാൽ ശ്രേയ സൂചിപ്പിച്ചത് വിവാഹത്തെക്കുറിച്ചാണെന്ന് മനസ്സിലായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.