You are Here : Home / News Plus

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത തള്ളി

Text Size  

Story Dated: Friday, February 06, 2015 01:11 hrs UTC

തിരുവനന്തപുരം: വിജിലന്‍സിനെ വിമര്‍ശിച്ചു പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത കോടതി തള്ളി.ലോകായുക്ത നിയമമനുസരിച്ച് മറ്റു കോടതികളില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പോലെ വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന് പ്രധാന്യം നല്‍കാന്‍ കഴിയില്ല. ഇന്നലെ സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടില്‍ രണ്ടു പേജ് മാത്രമാണ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്ന നിലയില്‍ നല്‍കിയത്. മറ്റു പേജുകള്‍ വിവിധ രേഖകളുടെ പകര്‍പ്പാണ്. ഇവ മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ലോകായുക്തയ്ക്ക് ലഭിച്ചിരുന്നു. ഗ്യാലറിയിലിരിക്കുന്നവരുടെ കയ്യടി നേടുന്ന പണിയില്ലെന്നും രാവിലെ കേസ് പരിഗണിക്കവേ ജഡ്ജി പറഞ്ഞു. ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്ന പേരില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനാവശ്യമെന്ന് ജസ്റ്റീസ് പയസ് കുര്യാക്കോസ് വ്യക്തമാക്കി. കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യപ്പെടാത്ത റിപ്പോര്‍ട്ട് ലോകായുക്ത പരിഗണിക്കേണ്ടതില്ല. റിപ്പോര്‍ട്ട് ചോര്‍ന്നതും ശരിയായില്ല. റിപ്പോര്‍ട്ടിന് എഫ്.ഐ.ആറിന്റെ പ്രസക്തിയില്ലെന്നും ലോകായുക്ത കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.