You are Here : Home / News Plus

ഉമ്മാക്കി കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി

Text Size  

Story Dated: Friday, February 06, 2015 01:15 hrs UTC

കൊച്ചി:യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നു മന്ത്രി കെ.എം മാണി . ഭീഷണിയൊ, ഉമ്മാക്കിയൊ കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പി സി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ല. ബജറ്റ് അവതരിപ്പിക്കാതിരിക്കേണ്ട സാഹചര്യം ഇന്ന് സംസ്ഥാനത്തില്ല. അതിനാല്‍ താന്‍ ബജറ്റ് അവതരിപ്പിക്കുമോയെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമേയല്ല. പ്രതിപക്ഷത്തിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും മന്ത്രി മാണി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.