You are Here : Home / News Plus

വിവാദങ്ങളെല്ലാം അവസാനിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Text Size  

Story Dated: Friday, February 06, 2015 01:20 hrs UTC

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ വിശദീകരണം താന്‍ സ്വാഗതം ചെയ്യുന്നതായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് ഉദ്ഘാടന വിവാദങ്ങളെല്ലാം അവസാനിച്ചെന്ന്. ഗെയിംസിലെ ഉദ്ഘാടന ചടങ്ങ് ഒരാഘോഷമാണ്. ആ ആഘോഷത്തിന്റെ ആരവമാണ് അവിടെ കണ്ടത്. ആഘോഷിക്കുന്നവരോട് പട്ടാളച്ചിട്ടയോടെ കളത്തില്‍ ഒതുങ്ങാന്‍ ആവശ്യപ്പെടാനാവില്ല. സമാപന ചടങ്ങും ഇതേപോലെ തന്നെയേ ആവൂ.വിവാദങ്ങളിലല്ല ഗെയിംസ് നടത്തിപ്പിലാണ് ശ്രദ്ധിക്കേണ്ടത്, ഗെയിംസിനെ കുറിച്ച് ആര്‍ക്കും പരാതികളില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.