You are Here : Home / News Plus

മോദിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ്

Text Size  

Story Dated: Saturday, February 07, 2015 07:48 hrs UTC

ഇന്ത്യയില്‍ മത സഹിഷ്ണുത തകര്‍ക്കുന്ന തരത്തില്‍ അടിക്കടിയുണ്ടാകുന്ന ആക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം. വിധ്വേഷത്തിന്റെ വക്താക്കള്‍ക്കെതിരെ മൗനം ദീക്ഷിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനം സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യത്ത് നടത്തുന്ന 'ഘര്‍ വാപ്പസി'ക്കെതിരെയും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെ മൗനം അദ്ദേഹം ഇതിനെ നേരിടാന്‍ പ്രാപ്തനല്ലെന്നോ അല്ലെങ്കില്‍ അതിന് താത്പര്യപ്പെടുന്നില്ലെന്നോ ഉള്ള ധാരണയുളവാക്കുന്നതായി ലേഖനം ചൂണ്ടിക്കാട്ടുന്നു.ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മതസഹിഷ്ണുതയുടെ ആവശ്യകത ഉണര്‍ത്തി അദ്ദേഹം നടത്തിയ പ്രസംഗം ഓര്‍മ്മിപ്പിച്ചാണ് ലേഖനം അവസാനിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.