You are Here : Home / News Plus

മോഹന്‍ലാല്‍ തുക തിരികെ വാങ്ങില്ലെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, February 07, 2015 07:51 hrs UTC

'ലാലിസം' വിവാദമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച തുക അദ്ദേഹം തിരികെ വാങ്ങില്ലെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ മാനിക്കുന്നു.
ആ തുക എങ്ങനെ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൂടുതല്‍ വിവാദങ്ങള്‍ക്ക് താനില്ല. എന്നാല്‍ ഗെയിംസിന്റെ മറപിടിച്ച് തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുരാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടന്‍ മോഹന്‍ലാലിലെ കണ്ടിരുന്നു. മോഹന്‍ലാലിന്റെ തേവരയിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ലാലിസവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചര്‍ച്ചാ വിഷയമായത്. ബെന്നിബഹനാന്‍ എംഎല്‍എയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ ഏഴുമണിക്കാണ് എറണാകുളത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയും കായികമന്ത്രിയും മോഹന്‍ലാലിന്റെ വസതിയില്‍ എത്തിയത്. പതിനഞ്ച് മിനിട്ട് കൂടിക്കാഴ്ച നീണ്ടുനിന്നു. മുഖ്യമന്ത്രി വീട്ടിലെത്തി തന്നെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.