You are Here : Home / News Plus

യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി

Text Size  

Story Dated: Saturday, February 07, 2015 09:53 hrs UTC

റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര റെയില്‍ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലക്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വ്യക്തമാക്കിയത്. ലക്‌നൗ- കാത്‌ഗോഡം എക്‌സ്പ്രസ് ഫ്ലൂഗ് ഓഫ് ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു.
ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാടിക്കറ്റിനത്തില്‍ 50 ശതമാനം തുകമാത്രമാണ് റെയില്‍വേയ്ക്ക് ലഭിക്കുന്നതെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു അടുത്തിയിടെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ യാത്രാനിരക്കില്‍ കുറവുവരുത്തുകയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.