You are Here : Home / News Plus

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചി

Text Size  

Story Dated: Saturday, February 07, 2015 10:54 hrs UTC

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചിഅറിയിച്ചു.പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാഞ്ചിയെ അനുനയിപ്പിച്ചത്. ജനതാദള്‍ യുണൈറ്റഡ് മുതിര്‍ന്ന നേതാവ് നിതീഷ് കുമാറിനു വേണ്ടിയാണ് പദവിയൊഴിയുക.നേരത്തെ നിതീഷിന്റെ വരവ് തടയുന്നതിനായി നിയമസഭ പിരിച്ചുവിടാന്‍ പോലും മാഞ്ചി ആലോചിച്ചിരുന്നു. ഇതിനായി അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാഞ്ചിക്ക് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവും ചൂണ്ടിക്കാട്ടി. പകരം മാഞ്ചിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനമോ സ്പീക്കര്‍ പദവിയോ നല്‍കും. ജെ.ഡി.യുവിലെ 115ല്‍ 104 എം.എല്‍.എമാരും നിതീഷിന് പിന്തുണ എഴുതി അറിയിച്ചിരുന്നു. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിതീഷിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ മാഞ്ചി നിതീഷിനെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു നിലപാടു മാറ്റം അറിയിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.