You are Here : Home / News Plus

ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ 67 ശതമാനം പോളിങ്

Text Size  

Story Dated: Saturday, February 07, 2015 05:27 hrs UTC

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. വൈകുന്നേരം ആറു മണി വരെയുള്ള കണക്കനുസരിച്ച് 67 ശതമാനം പോളിങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. സീലാംപൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 72.71 ശതമാനം. 52.51 ശതമാനം രേഖപ്പെടുത്തിയ ചാന്ദ്നി ചൗക്ക് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്നത്.
1.33 കോടി വോട്ടര്‍മാരാണ് ഇന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയത്. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. ആം ആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാനമത്സരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.