You are Here : Home / News Plus

ആം ആദ്‌മി പാര്‍ട്ടിക്ക്‌ മുന്‍തൂക്കമെന്ന്‌ എക്‌സിറ്റ്‌ പോള്‍ സര്‍വേ

Text Size  

Story Dated: Saturday, February 07, 2015 05:30 hrs UTC

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പിന്‌ പിന്നാലെ പുറത്ത്‌ വന്ന പ്രമുഖ നാല്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും ആം ആദ്‌മി പാര്‍ട്ടിക്ക്‌ മുന്‍തൂക്കം പ്രവചിക്കുന്നു. ആം ആദ്‌മി പാര്‍ട്ടിക്ക്‌ 39 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ്‌ പ്രവചനം. ഇന്ത്യാ ടി.വി-സീ വോട്ടര്‍ സര്‍വേയില്‍ എ.എ.പിക്ക്‌ 31 മുതല്‍ 39 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.കോണ്‍ഗ്രസിന്‌ 2 മുതല്‍ 4 സീറ്റ്‌ വരെ ലഭിക്കുമെന്ന്‌ ഇന്ത്യ ടി.വി പ്രവചിക്കുന്നു. ബി.ജെ.പിക്ക്‌ 28 സീറ്റും കോണ്‍ഗ്രസിന്‌ 2 സീറ്റും എ.ബി.പി ന്യൂസ്‌ എക്‌സിറ്റ്‌ പോള്‍ പ്രവചിക്കുന്നു. ഹെഡ്‌ലൈന്‍സ്‌ ടുഡെ സര്‍വേയില്‍ 43 സീറ്റുകള്‍ ആം ആദ്‌മി പാര്‍ട്ടിക്കും 29 വരെ സീറ്റുകള്‍ ബി.ജെ.പിക്കും 3 മുതല്‍ 5 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനും പ്രവചിക്കുന്നു. വൈകുന്നേരം മൂന്ന്‌ മണി വരെയുള്ള വോട്ടിംഗ്‌ അടിസ്‌ഥാനമാക്കിയാണ്‌ എക്‌സിറ്റ്‌ പോള്‍ പ്രവചനം. എന്നാല്‍ മുന്ന്‌ മണിക്ക്‌ ശേഷം കനത്ത പോളിംഗ്‌ രേഖപ്പെടുത്തിയതായി കിരണ്‍ ബേദി പറഞ്ഞു. എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തള്ളിക്കളയുന്നതായി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ ബേദി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.