You are Here : Home / News Plus

മുല്ലപ്പെരിയാര്‍:ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട് നീക്കം

Text Size  

Story Dated: Sunday, February 08, 2015 07:30 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ടിലെത്തി പരിശോധന നടത്തി.
അടുത്ത കാലവര്‍ഷത്തിനുമുമ്പ് ബേബിഡാം ബലപ്പെടുത്തി കൂടുതല്‍ വെള്ളം ശേഖരിക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന വിധി ഉണ്ടായ ഘട്ടത്തില്‍ തന്നെ ബേബിഡാം ബലപ്പെടുത്തിയ ജലനിരപ്പ് 152 അടിയാക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.