You are Here : Home / News Plus

മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ജീതന്‍ റാം മാഞ്ചി

Text Size  

Story Dated: Sunday, February 08, 2015 06:15 hrs UTC

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ജീതന്‍ റാം മാഞ്ചി. ഫെബ്രുവരി 20ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനമാണ് ബിഹാറില്‍ താന്‍ നടത്തിയതെന്നും മാഞ്ചി വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിഹാര്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ വിഷയങ്ങള്‍ മോദിയുമായി സംസാരിച്ചില്ലെന്ന് മാഞ്ചി പ്രതികരിച്ചു. നീതി ആയോഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് മോദിയെ കണ്ടത്. ബിഹാറിലെ വികസനകാര്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചുവെന്നും ഇതില്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്നും മാഞ്ചി പറഞ്ഞു.
നിയമസഭയിലെ 97 ജെ.ഡി.യു എം.എല്‍.എമാര്‍ നിതീഷ്കുമാറിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതോടെയാണ് ബിഹാറില്‍ ഭരണപക്ഷത്ത് രാഷ്ട്രീയ സ്ഥിതി മോശമായത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറിനില്‍ക്കില്ലെന്നും മാഞ്ചി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഏകദേശം പൂര്‍ണമായി തന്നെ എതിര്‍പ്പുണ്ടായതോടെ രാജിയല്ലാതെ മറ്റ് വഴികള്‍ മാഞ്ചിയുടെ മുന്നില്‍ അടഞ്ഞിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.