You are Here : Home / News Plus

നീതി ആയോഗിന്‍െറ യോഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Sunday, February 08, 2015 06:20 hrs UTC

ന്യൂഡല്‍ഹി: നീതി ആയോഗിന്‍െറ ആദ്യ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് കേരളത്തിന്‍െറ രൂക്ഷവിമര്‍ശം. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതിന് കേന്ദ്രം ധൃതി കാണിച്ചെന്നും സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍ തയാറാക്കാന്‍ സമയം കിട്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്രത്തിന്‍െറ ജന്‍ധന്‍ യോജന, ബേഠി ബചാവോ എന്നീ പദ്ധതികള്‍ സംസ്ഥാനത്തിന് ആവശ്യമില്ല. ഇത്തരം പദ്ധതികള്‍ കേരളം നേരത്തെ തുടങ്ങിയതാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സംസ്ഥാനം വളരെ മുന്നിലാണ്. ഇതിന്‍െറ തുടര്‍വികാസത്തിനാണ് കേന്ദ്രസഹായം വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തതയില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 14മത് ധന കമ്മീഷന്‍െറ ശിപാര്‍ശകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സംസ്ഥാന ബജറ്റ് തയാറാക്കുന്നതിന് തടസമാകുന്നു. കേന്ദ്ര നടപടികള്‍ ബജറ്റിന്‍െറ താളം തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണ കമീഷന് പകരമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗിന്‍െറ ആദ്യ മുഖ്യമന്ത്രിമാരുടെ യോഗമാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നു ചേര്‍ന്നത്. കേരളത്തെ പ്രതിനിധീകരിച്ചു മുഖ്യമന്ത്രി കൂടാതെ ചീഫ് സെക്രട്ടറി ജിജി തോംസണും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.