You are Here : Home / News Plus

ആണവദുരന്തം ഉണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഇരകള്‍ക്ക് അവകാശമില്ല

Text Size  

Story Dated: Sunday, February 08, 2015 10:26 hrs UTC

ന്യൂഡല്‍ഹി:ഇന്ത്യയുടെ സിവില്‍ ആണവ ബാധ്യത നിയമപ്രകാരം ആണവദുരന്തം ഉണ്ടായാല്‍ ആണവസാമഗ്രികളുടെ വിതരണക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഇരകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ആണവനിലയങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന്റെ പേരില്‍ നികുതിദായകര്‍ക്ക് അധിക ബാധ്യതയുണ്ടാകുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ സാമ്പത്തികബാധ്യത ഇന്ത്യക്കാകുമെന്ന വിലയിരുത്തലും സര്‍ക്കാര്‍ തള്ളി.വിദേശമന്ത്രാലയം പുറത്തിറക്കിയ ഏഴ് പേജുള്ള കുറിപ്പിലാണ് ഇക്കാര്യമുള്ളത്. 1,500 കോടി രൂപയുടെ ഇന്‍ഷുറന്‍സ് നിധി രൂപവത്കരിക്കുന്നതിനെ സര്‍ക്കാര്‍ ന്യായീകരിച്ചു. ഇന്ത്യയുടെ ആണവബാധ്യത നിയമപ്രകാരം എല്ലാ ബാധ്യതകളും ഓപ്പറേറ്റര്‍ മുഖേനയായിരിക്കും. മറ്റ് നിയമങ്ങള്‍ പ്രകാരം ആണവദുരന്തത്തിന് നഷ്ടപരിഹാരം തേടാന്‍ ബാധ്യതാ നിയമം അനുവദിക്കുന്നില്ല.വിദേശ വിതരണക്കാരില്‍നിന്ന് നഷ്ടപരിഹാരം തേടാനുള്ള അവകാശം ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് മാത്രമാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ആണവദുരന്തമുണ്ടാകുന്ന പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുകയാണ് ഇന്‍ഷുറന്‍സ് നിധി കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നു തരത്തിലുള്ള പോളിസികളാണ് ഇന്ത്യ ന്യൂക്ലിയര്‍ ഇന്‍ഷുറന്‍സ് പൂളില്‍ നിര്‍ദേശിച്ചിട്ടുള്ളത്. നരേന്ദ്രമോദിയും ബരാക് ഒബാമയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികളടങ്ങുന്ന ന്യൂക്ലിയര്‍ കോണ്‍ടാക്ട് ഗ്രൂപ്പ് ലണ്ടനില്‍ ചേര്‍ന്നിരുന്നയോഗത്തിലാണ് ആണവബാധ്യതാ നിയമം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.