You are Here : Home / News Plus

ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നു പാത്രിയര്‍ക്കീസ്‌ ബാവ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Sunday, February 08, 2015 10:58 hrs UTC

കോട്ടയം: ഓര്‍ത്തഡോക്‌സ്‌- യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നു ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ. വിശ്വാസികള്‍ പരസ്‌പരം സ്‌നേഹിക്കണമെന്ന്‌ ബാവ പറഞ്ഞു. മണര്‍കാട്ട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയ്‌ക്കിടെ വിശ്വാസികള്‍ക്കു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സുറിയാനിയും മലയാളവും ഇടകലര്‍ത്തി നടന്ന കുര്‍ബാനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പരിശുദ്ധ ബാവയ്‌ക്ക്‌ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ വികാരി റവ. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഇട്ടിയേടത്ത്‌ അംശവടി സമ്മാനിച്ചു.പള്ളിയ്‌ക്കു പുറത്തു കാത്തുനിന്ന ജനസാഗരത്തെ തുറന്ന ജീപ്പില്‍ എത്തിയാണ്‌ ആശീര്‍വദിച്ചത്‌. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, തോമസ്‌ മോര്‍ തീമോത്തിയോസ്‌, സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌, തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, സഖറിയാസ്‌ മോര്‍ പോളിക്കാര്‍പ്പസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.