You are Here : Home / News Plus

ഈജിപ്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി 22 മരണം

Text Size  

Story Dated: Monday, February 09, 2015 04:01 hrs UTC

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും 22 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എയര്‍ ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ തള്ളിക്കയറിയ സമാലെക്ക് ക്ലബ്ബിന്റെ ആരാധകരും എന്‍പി ക്ലബ്ബിന്റെ ആരാധകരുമാണ് ഏറ്റുമുട്ടിയത്. ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്നാണ് ആള്‍ക്കാര്‍ ചിതറിയോടിയത്. ഇതിനിടെ കാണികള്‍ സ്‌റ്റേഡിയത്തില്‍ പലയിടത്തും തീയിട്ടു. 2012-ല്‍ പോര്‍ട്ട് സെഡിലെ സ്‌റ്റേഡിയത്തിലുണ്ടായ സംഘര്‍ഷത്തില്‍ 73 പേര്‍ മരിച്ചിരുന്നു. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. അല്‍-മാസ്രി, അല്‍-ആഹ് ലി എന്നീ ടീമുകളുടെ ആരാധകരാണ് അന്ന് ഏറ്റുമുട്ടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.