You are Here : Home / News Plus

തൂണേരി കൊലപാതകം: വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, February 09, 2015 04:03 hrs UTC

തൂണേരി ആക്രമണങ്ങളില്‍ പോലീസിന്റെതുള്‍പ്പടെയുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. അക്രമങ്ങള്‍ക്കിരയായവര്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കാന്‍ നടപടിയെടുക്കും. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൂണേരി വെള്ളൂരില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പടയംകണ്ടി ഷിബിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. ഷിബിന്റെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തുകയ്ക്കുള്ള ചെക്കും മുഖ്യമന്ത്രി കൈമാറി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.