You are Here : Home / News Plus

സെന്‍സെക്‌സ് 232 പോയന്റ് താഴ്ന്നു

Text Size  

Story Dated: Monday, February 09, 2015 06:12 hrs UTC

ഓഹരി സൂചികകളില്‍ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 232 പോയന്റ് താഴ്ന്ന് 28485ലെത്തി. 70 പോയന്റ് താഴ്ന്ന് നിഫ്റ്റി സൂചിക 8590ലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ പവര്‍, സെസ സ്റ്റെര്‍ലൈറ്റ്, എംആന്റ്എം തുടങ്ങിയവയാണ് നഷ്ടത്തില്‍. ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലുമാണ്. ഡല്‍ഹിയില്‍ ആംആദ്മി ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് വിപണിയെ ബാധിച്ചത്. നാളെയാണ് ഡല്‍ഹിയില്‍ വോട്ടെണ്ണല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.