You are Here : Home / News Plus

അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്

Text Size  

Story Dated: Monday, February 09, 2015 06:17 hrs UTC

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഞായറാഴ്ച അര്‍ധരാത്രിയാണ് പാകിസ്താന്‍ സൈന്യം പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
രാത്രി 11.30 ഓടെയാണ് വെടിവെപ്പ് തുടങ്ങിയത്. ജവാന്‍മാര്‍ പോസ്റ്റുകളിലെ തകാറുകള്‍ ശരിയാക്കുന്നജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. അതിനാല്‍ ബി.എസ്.എഫ് ജവാന്‍മാര്‍ പ്രത്യാക്രമണം നടത്തിയില്ല. കുറച്ചു സമയത്തിനു ശേഷം പാക് സേന വെടിവെപ്പ് നിര്‍ത്തുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് പോസ്റ്റുകളിലെ അറ്റകുറ്റപണികള്‍ നിര്‍ത്തിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.