You are Here : Home / News Plus

ഡല്‍ഹിയില്‍ ബസ്സില്‍ വീണ്ടും കൂട്ടബലാത്സംഗം

Text Size  

Story Dated: Monday, February 09, 2015 07:44 hrs UTC

ഡല്‍ഹിയില്‍ ബസ്സില്‍ വീണ്ടും കൂട്ടബലാത്സംഗം. ദാദ്രിയില്‍ ഇറക്കാമെന്ന് പറഞ്ഞ് തന്നെ ബസ്സില്‍ കയറ്റിയ ഡ്രൈവറും സഹായിയും ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഒരു സ്ത്രീ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഴിതെറ്റി കനൗജ് സ്‌റ്റോപ്പില്‍ ഇറങ്ങിയ സ്ത്രീയെ ബസ്സില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് റോഡ് വെയ്‌സിന്റെ ബസ്സില്‍ വെച്ചാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് സ്ത്രീ മൊഴി നല്‍കി. പ്രതികള്‍ ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.