You are Here : Home / News Plus

ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയെ ജെ.ഡി.യു പുറത്താക്കി

Text Size  

Story Dated: Monday, February 09, 2015 07:52 hrs UTC

ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയെ ജനതാദള്‍ യുനൈറ്റില്‍ നിന്നും പുറത്താക്കി. മാഞ്ചിയുടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും വക്താവ് കെ.സി ത്യാഗി അറിയിച്ചു. മാഞ്ചി അദ്ദേഹത്തെ പിന്തുണക്കുന്ന നിയമസഭാംഗങ്ങളുമായി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ജെ.ഡി.യുവിന്‍റെ പുറത്താക്കല്‍ നടപടി.
ജിതിന്‍ റാം മാഞ്ചിയും ജെ.ഡി.യു നേതാവ് നിതീഷ്കുമാറും ഇന്ന് ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ അനുവദിക്കണമെന്ന് മാഞ്ചി ഗവര്‍ണ്ണറോടാവശ്യപ്പെടും. 130 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെടുന്ന നിതീഷ് കുമാര്‍ സര്‍ക്കര്‍ രൂപീകരണത്തിനുള്ള അവകാശമുന്നയിച്ചാണ് ഗവര്‍ണറെ കാണുന്നത്.
നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ തെരഞ്ഞെടുത്ത ജനതാദള്‍ യുവിന്‍െറ നടപടിക്ക് കഴിഞ്ഞദിവസം നിയമസഭാ സ്പീക്കര്‍ അംഗീകാരം നല്‍കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.