You are Here : Home / News Plus

നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Monday, February 09, 2015 09:58 hrs UTC

ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ചു. 130 എംഎല്‍എമാരുമായാണു നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. ഉടന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നു നിതീഷ് ഗവര്‍ണറോടാവശ്യപ്പെട്ടു. ശരത് യാദവും ലാലു പ്രസാദ് യാദവും നിതീഷിനൊപ്പമുണ്ടായിരുന്നു.
മുമ്പു ഗവര്‍ണറെ കണ്ട നിലവിലെ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി നിയമസഭയില്‍ വിശ്വാസ വോട്ടു തേടാന്‍ തയാറാണെന്നറിയിച്ചിരുന്നു. അദ്ദേഹം തിങ്കളാഴ്ച വീണ്ടും ഗവര്‍ണറെ കാണും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.