You are Here : Home / News Plus

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയി -ശശി തരൂര്‍

Text Size  

Story Dated: Monday, February 09, 2015 04:47 hrs UTC

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് അഫ്‌സല്‍ ഗുരുവിന്‍റെ വീട്ടുകാരെ വിവരമറിയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
അഫ്‌സല്‍ഗുരുവിന്‍റെ വധശിക്ഷ കൈകാര്യം ചെയ്തത് തന്നെ തെറ്റായി. കൂടാതെ അഫ്‌സല്‍ ഗുരുവിന്‍റെ മൃതദേഹം വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കേണ്ടിയിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2013ലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.
അഫ്്‌സല്‍ ഗുരുവിന്‍റെ വധശിക്ഷ തെറ്റായിപ്പോയെന്ന് കശ്മീരില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് അഭിഭാഷകര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ശശി തരൂര്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.