You are Here : Home / News Plus

മോദി ക്ഷേത്ര' ത്തിനെതിരെ നരേന്ദ്രമോദി

Text Size  

Story Dated: Thursday, February 12, 2015 04:00 hrs UTC

ഗുജറാത്തില്‍ രാജ്‌കോട്ട് ജില്ലയിലെ കൊത്താരിയയില്‍ ' മോദി ക്ഷേത്രം' പണിതതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിച്ചുവെന്നും ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.

നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത് ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുവാനല്ല. ക്ഷേത്രനിര്‍മ്മാണം തന്നെ എറെ വേദനിപ്പിച്ചു. സമയവും പണവുമുണ്ടെങ്കില്‍ ക്ഷേത്രനിര്‍മ്മാണത്തിനുപകരം സ്വഛ് ഭാരത് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കാനും മോദി ട്വിറ്ററിലൂടെ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.