You are Here : Home / News Plus

ദേശീയ ഗെയിംസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുധീരന്‍

Text Size  

Story Dated: Thursday, February 12, 2015 05:14 hrs UTC

ദേശീയ ഗെയിംസ് സൈക്ളിങ്ങില്‍ കേരളത്തിന് വീണ്ടും മെഡല്‍. ടീം പെര്‍സ്യൂട്ട് വിഭാഗത്തിലാണ് മഹിത മോഹന്‍, വി. രജനി, പാര്‍വതി, ലിഡിയ എന്നിവരടങ്ങിയ കേരളാ ടീം സ്വര്‍ണം നേടിയത്.

കഴിഞ്ഞ ദിവസം മൂന്നു കിലോമീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ ടി.പി അഞ്ജിത സ്വര്‍ണവും 500 മീറ്റര്‍ ടൈം ട്രയല്‍ ഇനത്തില്‍ കെസിയ വര്‍ഗീസ് വെള്ളിയും നേടിയിരുന്നു.

ഗെയിംസില്‍ ഇതുവരെ 28 സ്വര്‍ണവും 31 വെള്ളിയും 36 വെങ്കലും അടക്കം 95 മെഡലുമായി കേരളം നാലാം സ്ഥാനത്താണ്.

- See more at: http://www.madhyamam.com/news/340537/150212#sthash.SFBGKhNt.dpuf

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദേശീയ ഗെയിംസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഗെയിംസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കണം. ഗെയിംസിനു ശേഷം യഥാര്‍ത്ഥ സഥിതി ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.