You are Here : Home / News Plus

ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുക്കില്ല

Text Size  

Story Dated: Thursday, February 12, 2015 07:34 hrs UTC

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. നേരത്തെ തീരുമാനിച്ച പരിപാടികളുള്ളത് കൊണ്ടും സുരക്ഷാ കാരണങ്ങള്‍ കൊണ്ടുമാണിത്. ഇന്നുരാവിലെ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോഡിയയും പ്രധാനമന്ത്രിയെ കണ്ടു. കൂടിക്കാഴ്ച പതിനഞ്ച് മിനിട്ട് നീണ്ടുനിന്നു. ഡല്‍ഹിയുടെ വികസനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് മോദി പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സിസോഡിയ പറഞ്ഞു.

വലിയഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ പാര്‍ട്ടിക്ക് വളരെ മികച്ചഭരണം കാഴ്ചവെയ്ക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കൂടി മോദി ഓര്‍മപ്പെടുത്തി. മോദിയെ കാണുന്നതിന് മുമ്പ് കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവിനെയും രാജ്‌നാഥ് സിങ്ങിനെയും അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോഡിയയും കണ്ടിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.