You are Here : Home / News Plus

നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, February 12, 2015 05:15 hrs UTC

ന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടുനിന്നു. കെജ് രിവാളിനൊപ്പം മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും ഉണ്ടായിരുന്നു.
രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ കെജ് രിവാള്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലും ഡല്‍ഹിയിലും ഉള്ളത്. ഡല്‍ഹിയുടെ വികസനത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും കെജ് രിവാള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം, കെജ് രിവാളിന്‍െറ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മോദി അറിയിച്ചു.
ശനിയാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന എ.എ.പി സര്‍ക്കാരിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ കെജ് രിവാള്‍ ക്ഷണിച്ചു. മഹാരാഷ്ട്രയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നും മോദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.