You are Here : Home / News Plus

എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി പാളം തെറ്റി; നിരവധി മരണം

Text Size  

Story Dated: Friday, February 13, 2015 03:40 hrs UTC

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ പാളം തെറ്റി നിരവധിപേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്നുരാവിലെ 7.45നായിരുന്നു അപകടം. ഹൊസ്സൂരിന് സമീപം ആനയ്ക്കല്‍ എന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. ആറുബോഗികള്‍ മറിഞ്ഞെന്ന് യാത്രക്കാര്‍ പറയുന്നു. വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു. രാവിലെ 6.15 ന് ബംഗളൂരിവില്‍ നിന്ന് യാത്രതിരിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്. പല ബോഗികള്‍ക്കുള്ളിലും യാത്രക്കാര്‍ കുരുങ്ങിക്കിടക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.