You are Here : Home / News Plus

ട്രെയിനപകടം: മന്ത്രി ആര്യാടന്‍ മുഹമ്മദ് ബെംഗളൂരുവിലേക്ക്‌ തിരിച്ചു

Text Size  

Story Dated: Friday, February 13, 2015 05:42 hrs UTC

ബെംഗളൂരു ട്രെയിനപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്തസ്ഥലത്തേക്ക് യാത്രതിരിച്ചു. അപകടത്തില്‍പട്ട ട്രെയിനില്‍ ഏറെയും മലയാളികളാണ്. പരിക്കേറ്റവരെ ആനക്കല്‍ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പതിനഞ്ച് ആംബുലന്‍സുകളിലാണ് ഇവരെ കൊണ്ടുപോയത്. പലരുടെയും നില ഗുരുതരം.

അപകടത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രത്യേകസര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മലപ്പുറം, കാസര്‍ക്കോട് ജില്ലാ കളക്ടര്‍മാര്‍ അവിടേക്ക് യാത്രതിരിച്ചിട്ടുണ്ട്. അപകടത്തില്‍പെട്ട ഡി എട്ട് ബോഗിയില്‍ തൃശ്ശൂരിലേക്ക് യാത്രതിരിച്ച 24 പേരും ആലുവയിലേക്കുള്ള 11 പേരും എറണാകുളത്തേക്കുള്ള 14 പേരുമുണ്ടെന്നാണ് വിവരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.