ഹൊസൂരിനടുത്ത് പാളം തെറ്റിയ ബംഗളൂരു ^എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ തൃശൂരില്‍ ഇറങ്ങാനുള്ളത് 25 യാത്രക്കാര്‍. ഇതില്‍ അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് മാനേജരുടെ ഓഫീസ് കണ്ട്രോള് റൂമാക്കിയിട്ടുണ്ട്. ഹെല്പ് ലൈന്‍ നമ്പര്‍: 0487 2424148. പാളം തെറ്റിയ ഡി^8, 9 കോച്ചുകളില്‍ ഭൂരിഭാഗം യാത്രക്കാരും പാലക്കാട്, തൃശുര്, എറണാകുളം ജില്ലക്കാരാണ്തൃശൂരില് ഇറങ്ങേണ്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് സ്റ്റേഷന് മാനേജര്‍ ജോസഫ് നൈനാന് അറിയിച്ചു.
Comments