പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഷിയാ പള്ളിയില്‍ താലിബാന് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനും മരിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥന സമയത്ത് ഇമാമിയ പള്ളിയിലാണ് ആക്രമണമുണ്ടായത്. പള്ളിയിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താനിലെ തെഹരിക് -ഇ- താലിബാന് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ 60-തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി പോലീസ് അറിയിച്ചു. സമീപത്തുള്ള കെട്ടിടത്തിലൂടെയാണ് ഭീകരര്‍ പള്ളിയിലേക്ക് പ്രവേശിച്ചത്. ഗ്രനേഡ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച നിരവധി ചാവേറുകളും ഭീകരസംഘത്തിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Comments