You are Here : Home / News Plus

രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 142 ആയി

Text Size  

Story Dated: Saturday, February 14, 2015 12:25 hrs UTC

കഴിഞ്ഞ 48 മണിക്കൂറിനിടെ രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചത് 12 പേര്‍. ഇതോടെ രാജസ്ഥാനില്‍ പന്നിപ്പനി കാരണമുണ്ടായ മരണം 142 ആയതായി ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജയ്പൂരിലെ എസ്എം എസ്സ് ആശുപത്രിയില്‍ 3 പേരും ജോധ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 2 പേരുമാണ് ഇന്ന് പന്നിപ്പനി ബാധിച്ച് മരിച്ചത്.

രാജസ്ഥാനിലെ വിവിധ ജില്ലകളിലായി പന്നിപ്പനി ബാധിച്ച 7 പേര്‍ ഇന്നലെ മരിച്ചു. ജയ്പൂരില്‍ മാത്രം 23 പേരാണ് പന്നിപ്പനി പിടിച്ച് മരിച്ചത്. രോഗനിര്‍ണ്ണയത്തില്‍ പോസിറ്റവ് ഫലം രേഖപ്പെടുത്തിയ 1,881 പേരില്‍ 142 പേര്‍ ഇൗ വര്‍ഷം മരണത്തിന് കീഴടങ്ങി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.