You are Here : Home / News Plus

ദേശീയ ഗെയിംസ്‌ സമാപിച്ചു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, February 14, 2015 03:35 hrs UTC

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീര്‍ഡ്‌ സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകളോടെ പതിനനഞ്ച്‌ ദിവസം നീണ്ട 35-ാമത്‌ ദേശീയ ഗെയിംസ്‌ സമാപിച്ചു.സംസ്‌ഥാന ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം ഗെയിംസ്‌ അവസാനിക്കുന്നതായി പ്രഖ്യാപിച്ചതോടെയാണ്‌ പരിപാടികള്‍ ഔദ്യോഗികമായി അവസാനിച്ചത്‌.6.30ന്‌ ദേശിയ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ കായിക താരങ്ങളുടെ മാര്‍ച്ച്‌ പാസ്‌റ്റ് ആദ്യ ഇനമായി. 15 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന്‌ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും സര്‍വീസസില്‍ നിന്നും കേരളത്തിലെത്തിയ കായിക താരങ്ങള്‍ക്കും അധികൃതര്‍ക്കും ആതിഥേയരുടെ നന്ദിയും സ്‌നേഹവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അറിയിച്ചു. ഏത്‌ വിജയവും കൈയിലൊതുക്കാന്‍ കേരളത്തിന്‌ സാധിക്കും. ഇത്തവണത്തെ ദേശിയ ഗെയിംസ്‌ ഇതിനൊരു മാതൃകയായി തിരഞ്ഞെടുക്കണമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്‌ത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.91 മെഡലുകളുമായി സര്‍വീസസാണ്‌ ഗെയിംസിലെ ജേതാക്കള്‍. 33 വെള്ളിയും 35 വെങ്കലവും സര്‍വീസസിന്റെ മെഡല്‍ പട്ടികയിലുണ്ട്‌. 54 സ്വര്‍ണവുമായി അതിഥേയരായ കേരളമാണ്‌ രണ്ടാം സ്‌ഥാനത്ത്‌. 48 വെള്ളിയും 60 വെങ്കലവുമാണ്‌ ഗെയിംസിലെ കേരളത്തിന്റെ നേട്ടം. 40 സ്വര്‍ണവുമായി ഹരിയാനയാണ്‌ മൂന്നാം സ്‌ഥാനത്ത്‌. 40 വെളളിയും 27 വെങ്കലവും ഹരിയാന സ്വന്തമാക്കിയിട്ടുണ്ട്‌. 1987ന്‌ ശേഷം ആദ്യമായാണ്‌ കേരളം ദേശിയ ഗെയിംസിന്‌ വേദിയായത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.