You are Here : Home / News Plus

ദേശീയ ഗെയിംസ് :കേരളത്തിന് അഭിനന്ദനമറിയിച്ച് രാഷ്ട്രപതി

Text Size  

Story Dated: Saturday, February 14, 2015 05:47 hrs UTC

ന്യൂഡല്‍ഹി: ദേശീയ ഗെയിംസിന്‍െറ മികച്ച സംഘാടനത്തിന് കേരളത്തെ അഭിനന്ദനമറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്വിറ്റര്‍ പേജിലൂടെയാണ് രാഷ്ട്രപതി സന്ദേശം അറിയിച്ചത്. 1987നുശേഷം രണ്ടാം തവണ ഗെയിംസിന് ആതിഥ്യമരുളിയ കേരളത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു ^രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ഗെയിംസില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങള്‍ക്കും മെഡല്‍ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. ദേശീയ ഗെയിംസ് കായിക താരങ്ങള്‍ക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ്. എല്ലാ സമൂഹത്തിനും കായിക മത്സരങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്. ദേശീയോദ്ഗ്രഥനം, സൗഹൃദം, ഐക്യം തുടങ്ങിയവ വളര്‍ത്താന്‍ കായിക മത്സരങ്ങള്‍ സഹായിക്കുന്നു എന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.