You are Here : Home / News Plus

ഡെക്കാന്‍ ക്രോണിക്കിളിന്‍റെ ചെയര്‍മാനും വൈസ് ചെയര്‍മാനും അറസ്റ്റില്‍

Text Size  

Story Dated: Sunday, February 15, 2015 06:34 hrs UTC

ഹൈദരാബാദ്: ലോണ്‍ തട്ടിപ്പ് കേസില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ഹോര്‍ഡിങ്സ് ലിമിറ്റഡിന്‍റെ ചെയര്‍മാനും വൈസ് ചെയര്‍മാനും സി.ബി.ഐ അറസ്റ്റില്‍. ചെയര്‍മാന്‍ ടി.വെങ്കിട്ടറാം റെഡ്ഡി, വൈസ് ചെയര്‍മാനും എം.ഡിയുമായ വിനായക് രവി റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. കാനറാ ബാങ്കില്‍ നിന്നുമെടുത്ത 377.77 കോടി രൂപ ലോണ്‍ തിരിച്ചടക്കാത്ത കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി.
കേസന്വേഷിക്കുന്ന സി.ബി.ഐ ബാങ്കിങ് സെക്യൂരിറ്റി ആന്‍റ് ഫ്രോഡ് സെല്ലാണ് സെക്കന്തറാബാദിലെ ഡെക്കാന്‍ ക്രോണിക്കിള്‍ ഓഫീസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോട്ടിയിലുള്ള സി.ബി.ഐ ഓഫീസില്‍ എത്തിച്ച് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു.
കേസില്‍ സി.ബി.ഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ചെയര്‍മാന്‍ വെങ്കിട്ട റെഡ്ഡിക്ക് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇത് നിരാകരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം നേരിട്ടത്തെി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലോണ്‍ തട്ടിപ്പില്‍ കാനറ ബാങ്കിന്‍റെതു കൂടാതെ നാലു ബാങ്കുകളുടെ പരാതിയിലും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.