You are Here : Home / News Plus

കിട്ടുന്ന കസേരയിലിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്നു തിരുവഞ്ചൂര്‍

Text Size  

Story Dated: Sunday, February 15, 2015 08:19 hrs UTC

കോട്ടയം: കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് സമാപന സമ്മേളന വേദിയില്‍ നിന്നും മാറി നിന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവിടെയും ഇടിച്ചു കയറുന്ന സ്വഭാവം തനിക്കില്ല. സമാപന ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ക്കു സീറ്റ് ക്രമീകരിച്ചതില്‍ ആശയക്കുഴപ്പമുണ്ടായി. പ്രതിപക്ഷ നേതാവിനും സ്പീക്കര്‍ക്കും മുകളില്‍ തന്നെ സീറ്റ് ക്രമീകരിച്ചിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സമാപന സമ്മേളനം കൂവി കുളമാക്കാന്‍ കുട്ടികളെ കൊണ്ടുവന്നിരുത്തിയവര്‍ തന്നെ അത് നിര്‍ത്താന്‍ പറയേണ്ടതായിരുന്നു. അങ്ങനെ ഇല്ലാതിരുന്നതിനാല്‍ സ്ഥിരം കൂവലുകാരായ അവര്‍ കൂവിക്കൊണ്ടേയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ച് വരുത്തിയ ടൂറിസം മന്ത്രി എ.പി അനില്‍കുമാറിനും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനും ഗവര്‍ണ്ണര്‍ക്കൊപ്പം വേദിയില്‍ കസേര നല്‍കാതിരുന്നതിനാല്‍ ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ വേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.