You are Here : Home / News Plus

പെട്രോള്‍, ഡീസല്‍ വില കൂട്ടി

Text Size  

Story Dated: Sunday, February 15, 2015 05:08 hrs UTC

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 82 പൈസയും ഡീസല്‍ ലിറ്ററിന് 61 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ഡോളര്‍-രൂപ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവുമാണ് വില കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.