ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ വിജയിച്ച ഇന്ത്യന്‍ ടീമിന് രാഷ്ട്രപതി, പ്രധാനമന്ത്രി, സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവരുടെ അഭിനന്ദനം. ട്വിറ്ററിലാണ് മൂവരും അനുമോദനം അറിയിച്ചത്.
ഐ.സി.സി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. വരുന്ന മത്സരങ്ങളില്‍ വിജയം തുടരാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു -രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വീറ്റ് ചെയ്തു.
ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യ നന്നായി കളിച്ചു. ഞങ്ങളെല്ലാവരും ടീമിനെ പറ്റി അഭിമാനം കൊള്ളുന്നു -ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം.
ഇന്ത്യ ആധികാരിക വിജയം നേടിയിരിക്കുന്നു. (കപ്പിലേക്ക്) ഇനിയും ഏറെ മുന്നോട്ടുപോവാനുണ്ട്. ആരാധകര്‍ എന്‍െറ വീടിനുമുന്നില്‍ ആഘോഷിക്കുന്നു. അവര്‍ക്കൊപ്പം ചേരാമായിരുന്നു എന്ന് ആശിക്കുന്നു -സച്ചിന് ടെണ്ടുല്‍ക്കര്‍ കുറിച്ചു. സച്ചിന് വിരമിച്ചതിനുശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യ ലോകകപ്പാണിത്.
ഇവരെക്കൂടാതെ അമിതാഭ് ബച്ചന്, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി എന്നിവരും ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.
Comments