You are Here : Home / News Plus

സത്യസന്ധമായ മറുപടികള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റുണ്ടാവുമെന്ന് തരൂരിനോട് അന്വേഷണ സംഘം

Text Size  

Story Dated: Sunday, February 15, 2015 05:25 hrs UTC

ന്യൂഡല്‍ഹി: സുനന്ദ കേസില്‍ സത്യസന്ധമായ മറുപടികള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ശശി തരൂരിനോട് അന്വേഷണ സംഘം. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യവെയാണ് ഇങ്ങനെ താക്കീത് നല്‍കിയത്.
ജനുവരി 19ന് നടത്തിയ ചോദ്യം ചെയ്യലില്‍ മറുപടിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയായിരുന്നു. ബോധരഹിതയായിട്ടും സുനന്ദയെ എന്തുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്ന ചോദ്യത്തിന് തരൂര്‍ മറുപടി നല്‍കിയില്ലെന്നാണ് റിപോര്‍ട്ട്. സുനന്ദയെ പോസ്റ്റ് മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുമായി തരൂര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇവയെല്ലാം പരിശോധിച്ച ശേഷം തരൂരിനെ നാലാംഘട്ട ചോദ്യം ചെയ്യലിനായി സംഘം വിളിച്ചേക്കും. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി വിദേശത്തേക്ക് അയച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.