You are Here : Home / News Plus

കെജ് രിവാള്‍ ആര്‍.എസ്.എസ് പദ്ധതിയുടെ ഭാഗമാണെന്ന് ദിഗ് വിജയ് സിങ്

Text Size  

Story Dated: Sunday, February 15, 2015 05:36 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പ്രസ്താവനയുമായി കോണ്‍ഗ്രസ്. എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്ന ആര്‍.എസ്.എസ് പദ്ധതിയുടെ ഭാഗമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് പറഞ്ഞു.
'കെജ് രിവാള്‍ ആര്‍.എസ്.എസ് പദ്ധതിയുടെ ഭാഗമാണ്. ഇത് പറഞ്ഞതിന് ആര്‍.എസ്.എസ്, എ.എ.പി അനുയായികള്‍ എന്നെ അധിക്ഷേപിക്കും' -ദിഗ് വിജയ് ട്വീറ്റ് ചെയ്തു. അണ്ണാ ഹസാരെയുടെ സമരത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞപ്പോള്‍ ആരും അത് വിശ്വസിച്ചില്ല. എനിക്ക് ഭ്രാന്താണെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ താന്‍ പറഞ്ഞത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. ഇതും വൈകാതെ തെളിയുമെന്നും ദിഗ് വിജയ് വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.