You are Here : Home / News Plus

വിന്‍ഡീസിനെ മുട്ടുകുത്തിച്ച് അയര്‍ലന്‍ഡ്

Text Size  

Story Dated: Monday, February 16, 2015 07:05 hrs UTC

അയര്‍ലന്‍ഡ് വിന്‍ഡീസിന്റെ കരുത്തിനെ മുട്ടുകുത്തിച്ചു. ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ നാലു വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ അട്ടിമറി ജയം. തുടക്കത്തില്‍ വിന്‍ഡീസിന്റെ മുന്‍നിരയെ വരച്ച വരയില്‍ നിര്‍ത്തിയ അയര്‍ലന്‍ഡ് തികച്ചും ആധികാരികമായി തന്നെയാണ് വിജയം കുറിച്ചത്.

 അഞ്ചിന് 87 എന്ന നിലയില്‍ വിളറിനിന്ന വിന്‍ഡീസ് പിന്നീട് ലിന്‍ഡന്‍ സിമ്മണ്‍സിന്റെയും (102) ഡാരന്‍ സമ്മിയുടെയും (89) റെക്കോഡ് കൂട്ടുകെട്ടിലൂടെ അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്. സിമ്മണ്‍സിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.