You are Here : Home / News Plus

ഡല്‍ഹി പരാജയം: ബി ജെ പിക്ക് ആര്‍ എസ് എസ്സിന്റെ വിമര്‍ശം

Text Size  

Story Dated: Monday, February 16, 2015 07:10 hrs UTC

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് ആര്‍ എസ് എസ്. മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്‍ എസ് എസ് വിമര്‍ശം ഉന്നയിച്ചിട്ടുള്ളത്. കിരണ്‍ ബേദിയെ അവസാന നിമിഷം കെട്ടിയിറക്കിയതാണ് ബി ജെ പി നേരിട്ട പരാജയത്തിന്റെ പ്രധാന കാരണമെന്ന് ലേഖനത്തില്‍ പറയുന്നു. മോശമായ പ്രചാരണമാണ് ഡല്‍ഹിയില്‍ ബി ജെ പി നടത്തിയതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. നേരത്തെ ആര്‍ എസ് എസ് നേതൃത്വവും ബി ജെ പിക്കെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.